ഇസ്ലാമിക സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളാണ് മഹല്ലുകൾ. മലയാളി മുസ്ലിം സമാജത്തിന്റെ പുരോഗതിയുടെ ചാലകശക്തികളിലൊന്ന്
വ്യവസ്ഥാപിതമായ മഹല്ല് സംവിധാനമാണ്. മഹല്ല് കമ്മിറ്റികളുടെ കർമ മണ്ഡലം കൂടുതൽ വിപുലപ്പെട്ട് വരുന്ന കാലമാണിത്. മഹല്ല് ഭരണം വലിയ ഉത്തരവാദിത്വമാണ്.
അതിജാഗ്രതയോടെയും സൂക്ഷ്മതയോടെയും അത് നിർവഹിക്കപ്പെടേണ്ടതുണ്ട്.
മിന്നൽ വേഗത്തിലാണ് ലോകത്ത് മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുന്നത്. വിവര
സാങ്കേതിക വിദ്യയുടെ അഭൂതപൂർവമായ മുന്നേറ്റത്തെ നമുക്ക് അവഗണിക്കാനാവില്ല. എല്ലാം ഡിജിറ്റൽവൽക്കരിക്കപ്പെടുകയും പേപ്പർ ലെസ്സായി മാറുകയും ചെയ്യു
ന്ന കാലത്ത് നമുക്ക് മാത്രമായി മാറി നിൽക്കാനാവില്ല. സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപകൽപന ചെയ്യപ്പെട്ടി
ട്ടുള്ള 'തജ്‌ദീദ് ' സമ്പൂർണ മഹല്ല് അഡ്മിനിസ്ട്രേഷൻ സോഫ്റ്റ് വെയർ ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തി മഹല്ല് ഭരണം കൂടുതൽ അനായാസവും സുതാര്യവുമാക്കാൻ സഹായിക്കുന്നു. മഹല്ല് - മദ്രസാ/ദർസ് ഭരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഉൾക്കൊണ്ടിട്ടുള്ള ഈ സോഫ്റ്റ് വെയർ കാര്യമായ കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്കും എളുപ്പത്തിൽ ഉപ
യോഗിക്കാവുന്ന രീതിയിലാണ് സംവിധാനിക്കപ്പെട്ടിട്ടുള്ളത്.
- മഹല്ല് ഭരണത്തിന്റെ സർവ്വതിനേയും ഉൾപ്പെടുത്തിയ സമ്പൂർണ മഹല്ല് സോഫ്റ്റ്‌വെയർ .
- എസ്.എം.എസ് സൗകര്യം .
- സോഫ്റ്റ്‌വെയർ മേഖലയിൽ 13 വർഷത്തെ പ്രവർത്തനപരിചയം.